¡Sorpréndeme!

മണിയാശാന് ബല്‍റാമിന്റെ കിടിലന്‍ മറുപടി | Oneindia Malayalam

2019-04-03 777 Dailymotion

vt balram against mm mani
സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടി നല്‍കി കൊണ്ടാണ് പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായെന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഡാം തുറന്നു വിട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി നല്‍കുന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വൈദ്യുതി മന്ത്രി എംഎം മണിയോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തരോട് വളരെ ക്ഷുഭിതനായിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.